ബെംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു. ബേട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഒയേഷ് ഖാൻ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താഹയും ഖാനും മറ്റ് നാല് സുഹൃത്തുക്കളും ക്ലാസ് കഴിഞ്ഞ ശേഷമാണ് ബെട്ടഹലസൂർ തടാകം സന്ദർശിച്ചത്. തുടർന്ന് സമീപത്തുള്ള ക്വാറിയിലേക്കും ഫോട്ടോ എടുക്കുന്നതിനായി ഇവർ പോയി.
ഇതിനിടെ താഹ കാൽ വഴുതി വെള്ളത്തിലേക്ക് വീണു. താഹയെ രക്ഷിക്കുന്നതിനായി ഒയേഷ് ഖാനും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തൽ അറിയാമായിരുന്നിട്ടും ഇരുവർക്കും രക്ഷപ്പെടാനായില്ല. സമീപത്തെ ചിലരാണ് ഫയർ ഫോഴ്‌സിനെയും, പോലീസിനെയും വിവരം അറിയിച്ചത്. പോലീസും ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ ബേട്ടഹലസൂരു പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATE| DROWN TO DEATH
SUMMARY: Two boys lost their lives after falling into quary water during photoshoot
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ…