ബെംഗളൂരു: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കെപിടി ദേശീയപാത 66-ല്‍ എസ് കെ എസ് അപ്പാർട്ട്മെന്റിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കാസറഗോഡ് കയ്യൂര്‍ പാലോത്തെ കെ ബാബുവിന്റെയും രമയുടെയും മകന് ധനുര്‍വേദ്(19), പിണറായി പാറപ്രത്തെ ശ്രീജിത്തിന്റെയും കണ്ണൂര്‍ എ കെ ജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകന് ടി എം സങ്കീര്‍ത്ത്(19), എന്നിവരാണ് മരിച്ചത്. ഷിബി ശ്യാം (19) മിനാണ് പരുക്കേറ്റത്.
കുംന്തിക്കാനയില് നിന്ന് നഗരത്തിലേക്ക് പോവുകയായിരുന്നു മൂവരും. രണ്ടുപേരും അപകട സ്ഥലത്ത് വച്ച തന്നെ മരണപ്പെട്ടു. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട മൂവരും. സംഭവത്തില്‍ കദ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
<BR>
TAGS : BIKE ACCIDENT | MANGALURU
SUMMARY : Two Malayali students die, one injured after losing control of bike and hitting divider
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…