ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ചാമരാജ്പേട്ട് വെങ്കടരമണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കണിയറ കോളനിയിലുള്ള ക്ഷേത്രത്തിന് മുന്നിൽ ഭക്തർക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഞായറാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് ക്ഷേത്ര മാനേജർ ശ്രീനിവാസ് പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങുന്നത്. ഇവരിൽ നിന്ന് ഭണ്ഡാരപ്പെട്ടി കൂടാതെ ഓട്ടോറിക്ഷയും, 2.39 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇരുവരും ചാമരാജ്പേട്ടിലെ പതിവ് കുറ്റവാളികളാണ്. മുമ്പും സമാന കേസുകളിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.

TAGS: BENGALURU
SUMMARY: Two minors booked for stealing Hundi box from temple

Savre Digital

Recent Posts

വിവാഹിതയായ സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കരുത്; ഹൈക്കോടതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസില്‍ അറസ്റ്റിലായ പാലക്കാട്…

17 minutes ago

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍…

46 minutes ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും…

2 hours ago

ആലപ്പുഴയില്‍ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം…

3 hours ago

അപകടകരമായ ഡ്രൈവിംഗ്; തൃശ്ശൂരില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂർ: തൃശ്ശൂരില്‍ അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍…

3 hours ago

‘തായ് പരദേവത’; കഥ വായനയും സംവാദവും ജൂലൈ 13 ന്

ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ…

4 hours ago