ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏഴ് മാസം മുമ്പ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. ഇരുവരും ബംഗ്ലാദേശ് സ്വദേശിനികളാണ്. ഇവരെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഏഴ് വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് ആറ് പെൺകുട്ടികളെ കുട്ടിക്കടത്ത് സംഘത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ നാല് പേരെ കുടുംബത്തോടൊപ്പം ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചെങ്കിലും ബാക്കി രണ്ടു പേർ നഗരത്തിൽ തന്നെ തുടരുകയായിരുന്നു. ബെംഗളൂരുവിലേക്ക് വരുന്നതിന് മുമ്പ് ഇവർ കൊൽക്കത്തയിലും ജമ്മുവിലും താമസിച്ചിരുന്നു. നഗരത്തിലെത്തിച്ച ശേഷം പുനരധിവാസ പരിപാടിയുടെ ഭാഗമായി താമസത്തോടൊപ്പം ടെയ്‌ലറിംഗ്, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ നൈപുണ്യ പരിശീലനം നൽകിയിരുന്നു. ഇതിനിടെയാണ് കുട്ടികൾ ഇവിടെ നിന്നും രക്ഷപ്പെട്ടത്.
TAGS: BENGALURU | MISSING
SUMMARY: Two minor girls from Bangladesh, who escaped from rescue centre in Bengaluru, found in Jammu after seven months
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…