ബെംഗളൂരു: ഉത്തര കന്നഡ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് പേരുടെ മൃതദേഹം ബുധനാഴ്ചയോടെ കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ച ഏഴ് പേരുടെയും മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ജില്ലയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ദേശീയപാത 66-ൽ വാഹനഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ലോക്കൽ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, ഫയർ ആൻഡ് എമർജൻസി സർവീസ്, മറ്റ് രക്ഷപ്രവർത്തന ഏജൻസികൾ എന്നിവരെത്തിയാണ് കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് ഭക്ഷണശാല നടത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ നാലുപേർ.
ലക്ഷ്മൺ നായക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക എന്നിവരാണ് മരിച്ചത്. രണ്ട് ടാങ്കർ ലോറി ഡ്രൈവർമാർമാർ, മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (കാർവാർ) നാരായണ പറഞ്ഞു.
അതേസമയം, കനത്ത മഴയിൽ കുന്നുകൾ ഇടിഞ്ഞുതാഴ്ന്നതും റോഡിന് സാരമായ തകരാർ സംഭവിച്ചതും കാരണം ചിക്കമഗളൂരു സീതാലയനഗിരി-മുല്ലയനഗിരി മേഖലയിൽ ജൂലൈ 22 വരെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.
TAGS: KARNATAKA | LANDSLIDE
SUMMARY: Two more deadbodies found in uttara kannada landslide
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…