ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ കൊണ്ടുപോയി തള്ളിയ കേസില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ സംസ്‌കരണ കമ്പനി സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്. നാലുപേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. തിരുനെല്‍വേലി സ്വദേശികളായ രണ്ട് ഏജന്റുമാര്‍ നേരത്തെ പിടിയിലായിരുന്നു.
കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്. ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, കയ്യുറകൾ, മാസ്ക്, മരുന്നുകുപ്പികൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ട്.
<BR>
TAGS :HOSPITAL WASTE ISSUE
SUMMARY :
ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ…
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…