തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി മസ്തിഷ്കജ്വരം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു, കാലിനു പരുക്കേറ്റ് ചികിത്സയിലുള്ള 57 വയസ്സുള്ള നിർമാണത്തൊഴിലാളിയായ ആറ്റിങ്ങൽ കൊടുമൺ സ്വദേശി, വർക്കല ഇടവ വെൺകുളം വാർഡിൽ 34 വയസ്സുള്ള സ്ത്രീ എന്നിവർക്കാണ് രോഗം. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്തിഷ്കജ്വരം ബാധിച്ചത്.

കാലിനേറ്റ പരുക്കിന്റെ ചികിത്സയ്ക്കിടെയാണ് നിർമാണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധിച്ചു. വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം.

പുതിയ രണ്ടു കേസുകള്‍ അടക്കം 3 ദിവസത്തിനിടയിൽ തിരുവനന്തപുരത്ത് 4 കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വാമനപുരം, വിഴിഞ്ഞം സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 5 ന് മലപ്പുറം പാണക്കാട്, 4 ന് ആലപ്പുഴ തണ്ണീർമുക്കം, കോഴിക്കോട് തിരുവാങ്ങൂർ, 2 ന് കോഴിക്കോട് കൊളത്തൂർ, 1 ന് മലപ്പുറം മാറഞ്ചേരി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 9 ആയി. ഒക്ടോബർ 1 ന് മരിച്ച കൊല്ലം എടവട്ടം ചിറക്കര സ്വദേശിക്കും രോഗം ബാധിച്ചിരുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ?

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍ 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക

കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.

നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
SUMMARY: Two more people test positive for encephalitis in Thiruvananthapuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

Related Articles

Popular Categories