ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരമായി പുതിയ പദ്ധതി. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമിക്കാൻ തീരുമാനിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. എംജി റെയിൽവേ കോളനി ഭാഗത്താണ് പ്ലാറ്റ്ഫോമുകൾ നിർമിക്കുക. ഇതോടെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം 12 ആകും.
പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ 1,500 കോടി രൂപ ചെലവിൽ കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ്റെ നവീകരണം നടത്താനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ. സംസ്ഥാനത്തെ ഏക ഗ്രേഡ് വൺ സ്റ്റേഷൻ കൂടിയാണിത്. 10 പ്ലാറ്റ്ഫോമുകളോട് കൂടിയ സ്റ്റേഷനിൽ പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്. 134 എക്സ്പ്രസ്, 55 പാസഞ്ചർ ട്രെയിനുകളാണ് ഒരു ദിവസം സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. 2023-24 കാലയളവിൽ 803.76 കോടി രൂപ വരുമാനം സ്റ്റേഷൻ നേടിയിരുന്നു.
TAGS: BENGALURU | KSR BENGALURU RAILWAY STATION
SUMMARY: Two more platforms to be ready soon at ksr city railway station
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…