LATEST NEWS

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളില്‍ രണ്ടുപേര്‍ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു കൊണ്ടാണ് എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കായംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മജീദ്, ഹരിപ്പാട് സ്വദേശി പച്ചക്കറി വില്‍പ്പനക്കാരനായ രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ മാസം 29ന് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്ക് വിറയലും ഛർദിലും അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയ ഇവരെ പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഡയാലിസിസ് ഉപകരണങ്ങള്‍, വെള്ളം എന്നിവ പരിശോധിച്ചെന്നും അവ അണു വിമുക്തമാണെന്ന് കണ്ടെത്തിയെന്നും സൂപ്രണ്ട് അറിയിച്ചു.

രോഗികള്‍ക്ക് അണുബാധയേറ്റെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചിട്ടു. ഹരിപ്പാട് ഡയാലിസിസ് സെൻ്ററിനെതിരെ ഗുരുതര ആരോപണമാണ് മരിച്ച രാമചന്ദ്രൻ്റെ ഭാര്യ ഉന്നയിച്ചത്. വൃത്തിഹീനമായ പശ്ചാത്തലം ആയിരുന്നു ഡയാലിസിസ് സെൻ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടർമാർ കൃത്യമായി ചികിത്സ നല്‍കുന്നില്ലെന്നും രാമചന്ദ്രൻ്റെ ഭാര്യ അംബിക ആരോപിച്ചു.

SUMMARY: Two of five patients undergoing dialysis die; serious lapse at Haripad Taluk Hospital

NEWS BUREAU

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

4 hours ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

5 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

5 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

6 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

6 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

7 hours ago