KERALA

ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്നതിനിടെ രണ്ടു​പേർ ലോറിയിടിച്ച് മരിച്ചു

കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത് ഗണപതി (23) എന്നിവരാണ് മരിച്ചത്. ഗുജറാത്ത്‌ ആസ്ഥാനമായ എടിഎംഎസ് കമ്പനിയുടെ തൊഴിലാളികളാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ്‌ അപകടം. പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
SUMMARY: Two people died after being hit by a lorry while installing a camera on the national highway

NEWS DESK

Recent Posts

മലയാളം മിഷന്‍ സുഗതാഞ്ജലി മത്സരം ഇന്ന്

ബെംഗളൂരു: മലയാളം മിഷന്റെ സുഗതാഞ്ജലി കാവ്യാലാപനമേഖലാതല മത്സരങ്ങൾ ഞായറാഴ്ച ഓൺലൈനായി നടത്തും. ഉച്ചയ്ക്കുശേഷം 2.30-ന് മത്സരം തുടങ്ങും. സബ് ജൂനിയർ,…

12 minutes ago

‘വായനയുടെ ഡിജിറ്റൽ യുഗം’; തനിമ സംവാദം ഇന്ന്

ബെംഗളൂരു: തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മാഗസിൻ ലിസ്റ്റിക്കിൾ 2 പ്രകാശനവും വായനയുടെ ഡിജിറ്റൽ യുഗം എന്ന വിഷയത്തിൽ…

12 minutes ago

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദം; കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി…

8 hours ago

ഓണം അവധി; മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്‌: ഓണം പ്രമാണിച്ച്‌ മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…

8 hours ago

സി.കെ. ജാനു എന്‍ഡിഎ സഖ്യം വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്…

9 hours ago

ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു…

9 hours ago