വയനാട്ടിൽ വിനോദയാത്രക്കിടെ ട്രാവലര്‍ തലകീഴായി മറിഞ്ഞ് കർണാടകയില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി 54ലാണ് അപകടമുണ്ടായത്. 13 പേര്ക്ക്‍ പരിക്കേറ്റു. ട്രാവലർ ഡ്രൈവറും മൈസൂരു ടി. നരസിപ്പുര കിറഗസുനി വില്ലേജ് സ്വദേശിയുമായ രഞ്ജിത്ത്(24), വിദ്യാർഥികൾക്ക് ഭക്ഷണം പാകംചെയ്തുനൽകുന്നതിന് ട്രാവലറിലുണ്ടായിരുന്ന ഐബള്ളി ഗാന്ധിനഗർ സ്വദേശി ഭരത്കുമാർ(22) എന്നിവരാണ് മരിച്ചത്. കര്‍ണാടക മാണ്ഡ്യ യൂനിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

കഴിഞ്ഞ ദിവസം പുലർച്ച ഒന്നേമുക്കാലോടെയാണ് സംഭവം. മൂന്നാറിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. 13 വിദ്യാർഥികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം പൊടുന്നനെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ എത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
SUMMARY: Two people from Karnataka met a tragic end after their Traveller van overturned during a pleasure trip in Wayanad.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

കേരളസമാജം നെലമംഗല ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മിന്നും പോണോണം 2026' വിവിധ പരിപാടികളോടെ...

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട്...

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

Related Articles

Popular Categories