ബെംഗളൂരു: ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പുരോഹിതർക്ക് പൊള്ളലേറ്റു. കനകപുര കുത്തഗൊണ്ടനഹള്ളിയിലെ ക്ഷേത്രത്തിൽ ബുധനാഴ്ച്ചയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായാണ് ഇരുവരും ചൂടുള്ള കൽക്കരിയിലൂടെ നടക്കാൻ ശ്രമിച്ചത്. ഇവരുടെ കാലിനാണ് പൊള്ളലേറ്റത്. ഇരുവരെയും കനകപുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തഗൊണ്ടനഹള്ളിയിലെ ബനന്ത മാരാമ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് അപകടമുണ്ടായത്. മുഖ്യ പുരോഹിതൻ ശിവണ്ണ, പരികർമി രാമസ്വാമി എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും കനലിന് മുകളിലൂടെ നടക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കനകപുര പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Two temple priests suffer injuries while walking over coals
ബെംഗളൂരു : ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹര്‍ജിയില്‍…
ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പുനചേതന സേവാ…
ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതി നടപ്പാക്കുന്ന തെരുവോരങ്ങളിൽ കഴിയുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ റൈറ്റ് ടു ഷെൽട്ടറിന്റെ ആശയരേഖ പുറത്തിറക്കി.…
ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി…
തൃശൂർ: തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായാണ് സൂചന.…
ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും…