ബെംഗളൂരു: ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. റസിഡൻസി റോഡിലുള്ള ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലേക്കും, സെൻ്റ് മാർക്ക്സ് റോഡിലുള്ള ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിലേക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സ്കൂളുകളുടെ ഇ-മെയിലിലേക്ക് സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും രാവിലെ 11 മണിയോടെ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി.
ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സമാനമായി ട്രിനിറ്റി സർക്കിളിന് സമീപമുള്ള എച്ച്എസ്ബിസി ബാങ്ക് ശാഖയിലേക്കും ബുധനാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
TAGS: BENGALURU | BOMB THREAT
SUMMARY: Two schools, bank receive bomb threats, declared hoax later
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…