തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ നാലിഞ്ച് വരെ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാമിന്റെ ഡാമിന്റെ തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്. ഷട്ടര്‍ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂര്‍ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്.
എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. 30 സെന്റിമീറ്റര്‍ ഈ പുഴകളില്‍ ജലനിരപ്പുയരും. കരുവന്നൂര്‍ പുഴ നിലവില്‍ വലിയ ജലനിരപ്പില്‍ തന്നെയാണ് ഒഴുക്ക് തുടരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പുഴ വലിയ തോതില്‍ നിറഞ്ഞൊഴുകിയത്.
SUMMARY: Two shutters of Peechi Dam raised
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ…
ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ്…
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,…
ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍…
ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ…