ഭാരതപ്പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു, ഒരാളെ രക്ഷപ്പെടുത്തി

പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിയെ കാണാതായി. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

നിലവില്‍ അഗ്‌നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്. വിദ്യാര്‍ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.
SUMMARY: Two students drowned in Bharathapuzha river, one rescued

Hot this week

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോര്‍ന്നു; യുവതി മരിച്ചു

ബെംഗളൂരു: ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതി മരിച്ചു. മൈസൂരു...

അതിതീവ്ര മഴ; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, 14 ജില്ലകളിലും കനത്ത ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

പാലക്കാടൻ കൂട്ടായ്മ പരിസ്ഥിതിദിനാചരണം

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മയുടെ യുവജനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു....

Related Articles

Popular Categories