തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖില്‍ (16), ഗോകുല്‍ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ മേലാറ്റിങ്ങല്‍ ഉദിയറ കടവിലായിരുന്നു സംഭവം. നാലു പേരടങ്ങുന്ന കൂട്ടുകാരോടൊപ്പമാണ് വിദ്യാർത്ഥികള്‍ നദിയില്‍ കുളിക്കാനിറങ്ങിയത്.
ഇതിനിടെ നിഖിലിനെയും ഗോകുലിനെയും കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ആറ്റിങ്ങല്‍ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലില്‍ ആദ്യം നിഖിലിന്റെയും പിന്നാലെ ഗോകുലിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍പ്പെട്ടെങ്കിലും പരുക്കുകളില്ലാതെ നീന്തി രക്ഷപ്പെട്ടു.
കുട്ടികള്‍ കുളിക്കാനിറങ്ങിയ ഭാഗത്ത് വലിയ ആഴമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
SUMMARY: Two students drowned while bathing in the river
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തില്ല. ഷിംജിതയുടെ സഹോദരൻ…
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി തിരുവനന്തപുരം ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രിയുടെ അടുത്ത്…
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു.…
തിരുവനന്തപുരം: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍…
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍…
തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര…