ബെംഗളൂരു: അനധികൃത സ്വത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ രണ്ട് സബ് രജിസ്ട്രാർമാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നിരോധിച്ച ഫിസിക്കൽ ഖാത്തകൾ ഉപയോഗിച്ച് ഇരുവരും വിവിധ ഓഫീസുകളിൽ രജിസ്ട്രേഷൻ നടത്തിയതായാണ് കണ്ടെത്തൽ. നാഗവാരയിലെ കചരകനഹള്ളി സബ് രജിസ്ട്രാർ കുമാരി രൂപ, ബെംഗളൂരു നോർത്ത് താലൂക്കിലെ ഹെസർഘട്ട സീനിയർ സബ് രജിസ്ട്രാർ എൻ. മഞ്ജുനാഥ് എന്നിവർക്കെതിരെയാണ് നടപടി.
സംസ്ഥാനത്തുടനീളമുള്ള രജിസ്ട്രേഷനിൽ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാനത്ത് ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വത്ത് രജിസ്ട്രേഷന് സാധുവായ രേഖയായി ഉപയോഗിക്കാവൂ എന്ന് നിർബന്ധമാക്കി ചീഫ് സെക്രട്ടറി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ നിർദേശം വകവെക്കാതെ ഇരുവരും അനധികൃത രീതിയിൽ സ്വത്ത് രജിസ്ട്രേഷൻ തുടരുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് സ്റ്റാമ്പ്‌സ് ആൻഡ് രജിസ്‌ട്രേഷൻ കെ. എ. ദയാനന്ദ പറഞ്ഞു. ഇരുവരും ഇത്തരത്തിൽ നൽകിയ സ്വത്ത് രേഖകൾ അസാധുവാക്കുമെന്നും, ഇത് സംബന്ധിച്ച് ഉടമകൾക്ക് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | SUSPENSION
SUMMARY: Two sub registrars suspended over illegal property registration
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…
ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ ട്രിപ്പുകളാണ്…
പാലക്കാട്: പാലക്കാട് വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനാണ്…
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…