KARNATAKA

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കടുവയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കുണ്ടകരേ ഗ്രാമത്തിലെ കർഷകനായ മഹാദേവന്‍ എന്ന ആളുടെ കൃഷിയിടത്തില്‍ വെള്ളിയാഴ്ച പകലാണ് സംഭവം. 11 വയസ്സ് പ്രായമുള്ള ആൺ കടുവയ്ക്കാണ് പരുക്കേറ്റത്. കാലുകൾക്കും മുഖത്തും ശരീരത്തിലും ഏറ്റഗുരുതര പരുക്കിനെ തുടര്‍ന്നു തളർന്ന് വീണ നിലയില്‍ കടുവയെ കണ്ട നാട്ടുകാർ ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

കുണ്ടകരേ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പൂരിലെ വെറ്ററിനറി ഓഫീസർ ഡോ. വസീം മിർസയും സ്ഥലത്തെത്തി കടുവയെ പരിശോധിച്ച ശേഷം ചികിത്സയ്ക്കായി മൈസൂരുവിലെ കൂർഗള്ളി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം ആശങ്കയിലായ പ്രദേശവാസികള്‍ സ്ഥലത്തെത്തിയ രണ്ടാമത്തെ കടുവയെ പിടികൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. കടുവയെ പിടികൂടാനുള്ള കോമ്പിംഗ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൺസർവേറ്റർ ഉറപ്പുനൽകി. കടുവയെ കണ്ടെത്താനായി കുന്നിൻ പ്രദേശത്ത് വനം ജീവനക്കാർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.SUMMARY: Two tigers clashed in a residential area in broad daylight; One is seriously injured

NEWS DESK

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

1 hour ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

2 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

2 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

3 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

3 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

5 hours ago