ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് എന്നിവയ്ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം എക്സ്പ്രസിന് ഇന്ന് മുതൽ 28 വരെ താത്കാലികമായാണ് സ്റ്റോപ്പ് അനുവദിച്ചത്. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് സ്പെഷൽ (06522 രാവിലെ 11.25നും തിരുവനന്തപുരം നോർത്ത്-ബെംഗളുരു എസ്എംവിടി സ്പെഷൽ (06524) വൈകിട്ട് 4.32നും ശാസ്താംകോട്ടയിൽ നിർത്തും. മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്‌സ്പ്രസിനും ശാസ്‌താംകോട്ടയിൽ സ്ഥിരം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇത് നിലവിൽ വന്നു.
SUMMARY: Bengaluru SMVT-Thiruvananthapuram North Weekly Special Express to stop at Sasthamkotta
ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍…
ബെംഗളൂരു: സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരുന്ന 'കാന്താര ചാപ്റ്റർ 1' ബോക്സോഫീസില്‍ വമ്പൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. റിഷബ് ഷെട്ടി സംവിധാനം…
ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഡി എസ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന് ഉച്ചക്ക്…
തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍.…
തിരുവനന്തപുരം: തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള…