ബെംഗളൂരു : കേരളത്തിൽനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം. എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് ട്രെയിനുകൾ നീട്ടാൻ റെയിൽവേ ബെംഗളൂരു ഡിവിഷൻ ദക്ഷിണ പശ്ചിമ റെയിൽവേക്ക് ദക്ഷിണ പശ്ചിമ റെയിൽവേക്ക് നിർദേശം നൽകിയത്. എസ്.എം.വി.ടി. ടെർമിനലിൽ ഏഴു പ്ലാറ്റ്ഫോമുകൾ മാത്രമാണുള്ളത്. എസ്.എം.വി.ടിയിൽ എത്തിചേരുന്ന ട്രെയിനുകളുടെ തിരക്ക് കൂടുതലാണെന്നും ഇതില്‍ ചിലത് മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുന്നത് തിരക്ക് ഒഴിവാക്കുന്നതിന് ഗുണം ചെയ്യുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്.
ആഴ്ചയിൽ മൂന്നുദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-എസ്.എം.വി.ടി. എക്സ്പ്രസ് (12683/12684), ആഴ്ചയിൽ രണ്ടുദിവസമുള്ള കൊച്ചുവേളി-എസ്.എം.വി.ടി. എക്സ്പ്രസ് (16319/16320) എന്നിവ ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിലേക്ക് (എസ്.എസ്.പി.എൻ.) നീട്ടാനാണ് നിർദേശം നല്‍കിയത്. അതേസമയം നീട്ടുന്നകാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.
<br>
TAGS : RAILWAY | TRAIN
SUMMARY : Two trains from Kerala to Bengaluru may be extended to Puttaparthi
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…