ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സെപ്റ്റംബർ 4 മുതൽ ബിജിഎസ് ഫ്ലൈഓവർ, പീനിയ എലിവേറ്റഡ് കോറിഡോർ, ഡബിൾ ഡെക്കർ ഫ്ലൈഓവർ, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡ് എലിവേറ്റഡ് കോറിഡോർ എന്നിവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് കോറിഡോറില്‍ സെപ്റ്റംബർ 11 മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. മുചക്ര- ചരക്ക് ഓട്ടോകളെയുംവിലക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് റോഡിലും ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവറിലും ഇരുചക്ര വാഹനങ്ങൾക്കും പാസഞ്ചർ ഓട്ടോകൾക്കും 24 മണിക്കൂറും പ്രവേശനമുണ്ടാകില്ല.
TWO-WHEELERS TO BE BANNED#Bengaluru Traffic Police will ban two-wheelers from Sept 4 on:
*Electronics City Elevated Flyover
*Kempegowda International Airport Corridor (Sanjeevnagar Cross to Vidyashilp Junction)
Will this really reduce congestion?
Or
Will it push more… pic.twitter.com/pUT6myReni
— TOI Bengaluru (@TOIBengaluru) August 31, 2026
ഇരുചക്രവാഹനങ്ങളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു. എലിവേറ്റഡ് പാതകളിൽ അമിതവേഗതയും അപകടസാധ്യതയും കുറയ്ക്കുന്നതിനൊപ്പം ഗതാഗതം കൂടുതൽ ക്രമീകരിക്കുകയാണ് ലക്ഷ്യം.
ഇതിന് പുറമെ മറ്റ് വാഹനങ്ങൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർ ബദൽ റോഡുകളും പാതകളും ഉപയോഗിക്കേണ്ടിവരും.
ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ: ഹെവി, മീഡിയം, ലൈറ്റ് ഗുഡ്സ് വാഹനങ്ങൾക്ക് രാവിലെ 6 മുതൽ 10 വരെ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അതോടൊപ്പം തന്നെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, മുച്ചക്രവാഹനങ്ങൾ, ഗുഡ്സ് ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് പൂർണ നിരോധനം ആയിരിക്കും. ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലൈ ഓവറുകളിൽ അപകട നിരക്ക് കൂടുതലായതിനാലാണ് ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡ് എലിവേറ്റഡ് കോറിഡോർ: സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള എയർപോർട്ട് റോഡ് എലവേറ്റഡ് ഇടനാഴിയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പൂർണനിരോധനം ഏർപ്പെടുത്തു. അതുകൂടാതെ ചരക്കുവാഹനങ്ങൾക്ക് രാവിലെ ആറ് മുതൽ രാത്രി 10വരെ ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല.
പീനിയ ഫ്ലൈഓവര്‍: പാസഞ്ചർ-ഗുഡ്സ് ഓട്ടോറിക്ഷകൾക്കും ത്രീവീലറുകൾക്കും ഇവിടെ പൂർണ നിരോധനം ആയിരിക്കും. കൂടാതെ ചരക്ക് വാഹനങ്ങൾക്ക് രാവിലെ 7 മുതൽ 11 വരേയും വൈകുന്നേരം നാല് മുതൽ 10 വരേയും നിയന്ത്രണം ഉണ്ടാകും. സെപ്റ്റംബർ 4 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ബിജിഎസ് ഫ്ലൈഓവര്‍ ഗുഡ്സ് വാഹനങ്ങൾക്ക് നിയന്ത്രണം: മൈസൂർ റോഡിലുള്ള ബിജിഎസ് ഫ്ലൈഓവറിൽ വലിയ ചരക്കുവാഹങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. മറ്റ് ചരക്ക് വാഹനങ്ങൾ, ത്രീ-വീലർ ഗുഡ്സ് ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ 11 വരേയും 4 മുതൽ 10 വരേയും നിയന്ത്രണം ഉണ്ടാകും. ഇവിടേയും സപ്റ്റംബർ 4 മുതലായിരിക്കും നിയന്ത്രണം.
ഡബിൾ ഡക്കർ ഫ്ലൈഓവര്‍: സിൽക്ക് ബോർഡിനും രാഗിഗുഡ്ഡയ്ക്കും ഇടയിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രധാന പ്രവേശനകവാടങ്ങളിൽ ഗതാഗത അടയാളങ്ങളും അറിയിപ്പുകളും സ്ഥാപിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പൊലീസ് നടപടി സ്വീകരിക്കും.
സെപ്റ്റംബർ 4 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ എലിവേറ്റഡ് പാതകൾ പതിവായി ഉപയോഗിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ യാത്രാ മാർഗം മുൻകൂട്ടി ക്രമീകരിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.
SUMMARY: Two-wheelers banned from flyovers in Bengaluru; New traffic rules from September 4















