Categories: KARNATAKATOP NEWS

ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം മുത്തത്തി ക്ഷേത്രത്തിൽ പൂജ നടത്താൻ എത്തിയതായിരുന്നു ഇരുവരും. കാവേരി നദിയിൽ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു.

ഇവരെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ഹലഗുരു പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Two women drown in Cauvery river while taking bath near temple

Savre Digital

Recent Posts

നവകേരള സദസിനിടയിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.…

6 minutes ago

സ്വര്‍ണക്കടത്ത്: നടി രന്യ റാവുവിന് ഒരു വര്‍ഷം തടവുശിക്ഷ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച്‌ കോഫെപോസ ബോര്‍ഡ്.…

1 hour ago

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: വിദ്യാർഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ്…

2 hours ago

ഇറാഖിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം; 50 പേര്‍ മരിച്ചു

ബാഗ്ദാദ്: കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തീപിടുത്തത്തിന്റെ…

3 hours ago

സ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസുകാരന് ദാരുണാന്ത്യം

കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.…

4 hours ago

കൊല്ലം സ്വദേശിനി കാനഡയില്‍ മരിച്ച നിലയില്‍

കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാൻസിന്റെയും രജനിയുടെയും…

6 hours ago