എറണാകുളം: ജോലി ചെയ്യുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്. കോതമംഗലം മാമലക്കണ്ടത്ത് ആയിരുന്നു സംഭവം. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരുക്കേറ്റത്. നട്ടെല്ലിനും തലയ്ക്കും ആണ് പരുക്കേറ്റിട്ടുള്ളത്. രണ്ടുപേരെയും കോതമംഗലത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ തൊഴിലിടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന സമയം അപ്രതീക്ഷിതമായി മലയിൽ നിന്നും പാറ ഇടിഞ്ഞ് താഴേക്ക് വീഴുകയും. ഇരുവരും പാറകൾക്കടിയിൽ പെട്ടുപോകുകയുമായിരുന്നു.
ശബ്ദം കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പാറകൾക്കടിയിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ ശബ്ദത്തോടെയാണ് മലയിൽ നിന്നും പാറ ഇടിഞ്ഞു വീണതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. പരുക്കേറ്റ സ്ത്രീകളിൽ രമണിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
SUMMARY: Two women injured after rock falls from mountain in Kothamangalam Mamalakandath
ഡല്‍ഹി: മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടന്‍…
കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസ്സുകാരി അനയയുടെ മരണം ചികില്‍സാ പിഴവുമൂലം തന്നെയെന്ന് അമ്മ രംബീസ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍…
ചെന്നൈ: ഇന്നലെ രാത്രി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍…
കൊച്ചി: ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി…
ആലപ്പുഴ: ചേര്‍ത്തല ഐഷ കൊലക്കേസില്‍ പള്ളിപ്പുറം സെബാസ്റ്റെനെതിരേ കൊലക്കുറ്റം ചുമത്തി പോലിസ്. താന്‍ ഐഷയെയും കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയെന്നാണ്…
കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14കാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീവേദ് പി…