ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. പീനിയയിലാണ് സംഭവം. കലബുർഗി സ്വദേശി വീരേഷ് (35), യാദ്ഗിർ സ്വദേശി ഇമാം ഷെയ്ഖ് (28) എന്നിവരാണ് മരിച്ചത്. കലബുർഗി സ്വദേശി പ്രകാശിന് (55) ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകുന്നേരം എൻടിടിഎഫ് സർക്കിളിന് സമീപമുള്ള അഞ്ച് നില കെട്ടിടത്തിൻ്റെ നാലാം നിലയിൽ തൊഴിലാളികൾ പണിയെടുക്കുമ്പോഴായിരുന്നു സംഭവം.
ജോലിക്കിടെ പെട്ടെന്ന് മേൽക്കൂര തകർന്നുവീണതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേർ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.
മൂന്നാമത്തെയാൾ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പീനിയ പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Building collapse kills two workers in Bengaluru, injures another
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ…
ന്യൂഡല്‍ഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാമെന്നും…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസില്‍ ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുകയും…
അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ ഔറംഗ് നദിക്കു കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ…