കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. ദാവൻഗെരെ താലൂക്കിലെ ഭദ്ര കുർക്കി ഗ്രാമത്തിലാണ് സംഭവം. കെ. രാമകൃഷ്ണ (34), ഹിമേഷ് (21) എന്നിവരാണ് മരിച്ചത്. കനാലിൽ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെ രക്ഷിക്കാനായി ഇരുവരും കനാലിലേക്ക് ഇറങ്ങുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ രാമകൃഷ്ണൻ ദാവൻഗെരെ ഹദാദി ഗ്രാമത്തിലുള്ള ഭാര്യാവീട്ടുകാരെ സന്ദർശിക്കാൻ പോയതായിരുന്നു. അനന്തരവൻ ഹിമേഷിനെയും രാമകൃഷ്ണൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രാമത്തിലെ സുഹൃത്തായ യുവാവ് കനാലിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഇതോടെ ഇരുവരും കനാലിലേക്ക് ചാടി. എന്നാൽ വെള്ളം ധാരാളമായതിനാൽ ഇവർക്ക് നീന്തി രക്ഷപ്പെടാൻ സാധിച്ചില്ല. സംഭവം കണ്ടുനിന്ന നാട്ടുകാർ ഫയർ ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ദാവൻഗെരെ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two die after drowning in Bhadra canal in attempt to save youth

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വി വി സുനോജ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വി വി...

ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊലപ്പടുത്തിയ കേസിൽ ഭാര്യയും കാമുകനും...

ഇറ്റലിയില്‍ യുവജന പ്രക്ഷോഭം കടുക്കുന്നു

മിലാന്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇറ്റലിയിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ കടുക്കുന്നു....

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളി അബിഗെരെ മെയിൻ  റോഡിലെ എണ്ണ...

വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ....

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത്...

ഗതാഗത ആസൂത്രണം; ബെംഗളൂരു ട്രാഫിക് പോലീസിന് ദേശീയ പുരസ്കാരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനും വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിനും നടത്തിയ പ്രവർത്തനങ്ങൾക്ക്...

കനത്തമഴ, മണ്ണിടിച്ചിൽ; ഊട്ടിയിലേക്ക് യാത്രാവിലക്ക്

ചെന്നൈ: കനത്ത മഴ തുടരുന്ന നീലഗിരിയിലെ പർലിയാർ ഭാഗത്ത് മണ്ണിടിച്ചിലിൽപെട്ട് തമിഴ്നാട്...

Related Articles

Popular Categories