KERALA

വാഹനാപകടം; കാ​സ​​റഗോ​ഡ് പൊ​യ്നാ​ച്ചി​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​റ​ഗോ​ഡ്: കാ​സ​​റഗോ​ഡ് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് പ​രു​ക്കേ​റ്റു. പൊ​യ്നാ​ച്ചി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​യ​നാ​ട്ടി​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മം​ഗ​ളൂ​രു​വി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന​തി​നി​ടെ​ ഇ​വ​ർ സ​ഞ്ച​രി​ച്ച ബി​എം​ഡ​ബ്ല്യൂ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു​പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പു​റ​ത്ത് എ​ത്തി​ച്ച​ത്.
SUMMARY: Two youths die in road accident in Kasaragod

 

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്. ഒരു പവന് 760…

20 minutes ago

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയായിരുന്ന ആറ്റിങ്ങല്‍…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിർണായക നീക്കവുമായി ഇ ഡി; ബെംഗളൂരു അടക്കം 21 ഇടത്ത് റെയ്ഡ്

കൊച്ചി:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന.…

2 hours ago

ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന്…

3 hours ago

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.…

4 hours ago

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ് ബസ്സിടിച്ച് എട്ടുവയസ്സുകാരനും അമ്മയും മരിച്ചു. ആന്ധ്ര സ്വദേശിനിയായ…

4 hours ago