തിരുവനന്തപുരം: പതിനാറുകാരനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു എ പി എ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കുട്ടിയുടെ അമ്മയെ പത്തനംതിട്ട പന്തളം സ്വദേശി വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു. 2021 മുതൽ ദമ്പതികൾ യുകെയിലായിരുന്നു താമസം. യുകെയിലെത്തിയ പതിനാറുകാരനെ ഐസിസിൽ ചേരാൻ ഇവർ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില വീഡിയോകളൊക്കെ കാണിച്ചുകൊടുത്തായിരുന്നു സ്വാധീനിക്കാൻ ശ്രമിച്ചത്.പിന്നീട് ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് അമ്മയുടെ കുടുംബവീട്ടിൽ വിവരമറിയിക്കുകയായിരുന്നു. പതിനാറുകാരൻ കാര്യങ്ങൾ വിശദമായി പറഞ്ഞതോടെ അമ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
SUMMARY:UAPA case against mother and stepfather for persuading 16-year-old to join ISIS
ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…
ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…
ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ്…
വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍…
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്കിയത് നീട്ടി ഹൈക്കോടതി. കേസില്‍…