ഡൽഹി: നാഷനല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 , അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്‌ഡി പ്രവേശനത്തിനായി 54,885 , പിഎച്ച്‌ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്.
ജെആര്‍എഫ്, അസിസ്റ്റന്റ് ആകെ 10,19,751 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. 4,28,853 പുരുഷ വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 3,05,122 പേര്‍ പരീക്ഷയെഴുതി. രജിസ്റ്റര്‍ ചെയ്ത വനിതാ ഉദ്യോഗാര്‍ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതില്‍ 4,46,849 പേര്‍ പരീക്ഷയെഴുതി.
യുജിസി-നെറ്റ് ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക. ഹോംപേജില്‍, ‘UGC-NET June 2025: Click Here To Download Scorecard’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക. ‘Submit’ എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും. ആവശ്യങ്ങള്‍ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
SUMMARY: UGC NET exam results announced
കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ സുവര്‍ണ്ണലയ സംഗമം ജനുവരി 18-ാം തീയതി ഷെട്ടിഹള്ളി ദൃശ്യ…
ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…
ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…
ബെംഗളൂരു: ഹാസൻ അർക്കൽകോട് കൊണാനൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെരെക്കോടിയിലെ അനിൽ (28), ഹൊന്നെഗൗഡ (30)…
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.…