യുജിസി നെറ്റ് ജൂണ്‍ 2024 സെഷനിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം. യുജിസി നെറ്റ് പരീക്ഷാ ഫലം അറിയാൻ വിദ്യാർഥികള്‍ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നല്‍കണം. ഇതിനൊപ്പം ശരിയായ സെക്യൂരിറ്റി കോഡും നല്‍കിയാല്‍ മാത്രം ഫലം ലഭ്യമാകൂ.
ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in, എന്നീ വെബ്സൈറ്റുകളിലൂടെയും DigiLocker app, UMANG app എന്നീ ആപ്പുകള്‍ വഴിയും പരീക്ഷാ ഫലം അറിയാം. ugcnet@nta.ac.in എന്ന ഇ-മെയില്‍ മുഖേനയും എൻടിഎ ഹെല്‍പ് ടെസ്ക്കിലേക്ക് 011- 40759000 എന്ന നമ്പരില്‍ വിളിച്ചു ഫലം അറിയാം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂണിലെ പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4 തീയതികളിലായി 83 വിഷയങ്ങളില്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി.
TAGS : UGC-NET EXAM | RESULT
SUMMARY : UGC NET June exam result published
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…