ബെംഗളൂരു: ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീതം നല്‍കി സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആലപിച്ച കുര്‍ബാന സ്വീകരണ ഗാനം ‘ഉള്ളറിയുന്നവന്‍ ഈശോ’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. കൊത്തന്നൂര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ മാത്യു വാഴപ്പറമ്പില്‍, ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജോഷി ഉരുളിയാനിക്കല്‍, വീഡിയോ സംവിധായിക ലൗലി ജോഷി, ട്രസ്റ്റിമാരായ അനീഷ് ജോസഫ് മറ്റത്തില്‍, അനീഷ് ബേബി മാരാപ്പറമ്പില്‍, കുര്യന്‍ മാത്യു മുളപ്പെന്‍ചേരില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് പതിയില്‍, ജിതേഷ് ജോയ്, ഗാന രചയിതാവ് സിറിയക് ആദിത്യപുരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗാനം കേള്‍ക്കാം : ▶️
നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കിയ ജോഷി ഉരുളിയാനിക്കല്‍ വ്യത്യസ്തമായ ഈണമാണ് ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരിയുടെ വരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹിന്ദുസ്ഥാനി ഗാനശാഖയില്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന യെസ് രാജ് എന്ന സംഗീതോപകരണം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. പോള്‍സണ്‍ കെ.ജെ. ആണ് യെസ് രാജും സിത്താറും വായിച്ചിരിക്കുന്നത്. നന്ദു ബാംസുരിയുടെ പുല്ലാങ്കുഴല്‍ സംഗീതം ഗാനത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഷെര്‍ദ്ദിന്‍ തോമസ് ആണ്. എമിലിന്‍ ജോഷി, അഞ്ചല മീനു അനീഷ്, ശൈലജ ഉമേഷ് എന്നിവരാണ് കോറസ് പാടിയത്. സമീപകാലത്തിറങ്ങിയ ദിവ്യ കാരുണ്യ ഗീതങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഈ ഗാനം സര്‍ഗം മീഡിയയാണ് റിലീസ് ചെയ്തത്.
TAGS : MUSIC ALBUM
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കിളിമാനൂർ പുളിമാത്തെ വീട്ടില്‍…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ബിഫാം വിദ്യാർഥിനി ശ്രീരാംപുര സ്വതന്ത്രപാളയ സ്വദേശി…
മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ…
ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയെ ഫോണിൽ അധിക്ഷേപിക്കുകയും…
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…
ബെംഗളൂരു: കർണാടകയിലെ ബിലികെരെ തുറമുഖംവഴിനടന്ന ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടകയിലെ ബെംഗളൂരു, വിജയ നഗര…