ബെംഗളൂരു: അന്യായമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് നിരക്കില്‍ വർധന നടത്തിയ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ((കെഎസ്‌സിപിസിആർ). സംഭവത്തില്‍ രക്ഷിതാക്കളിൽ നിന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
അന്യായമായ ഫീസ് വർധനയ്ക്ക് പുറമേ പാഠപുസ്തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് സ്കൂളുകള്‍ നിർബന്ധം പിടിച്ചതായും പരാതികളില്‍ പറയുന്നു.
ഈ വർഷം 300-ലധികം പരാതികള്‍ ലഭിച്ചതായി കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർക്ക് കത്തെഴുതുമെന്നും ഗൗഡ പറഞ്ഞു.
മാനദണ്ഡങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകൾക്ക് പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നിരുന്നാലും, ചില സ്കൂളുകൾ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. “അസാധാരണമായ ഫീസ് വർധനവിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ സ്വമേധയാ ചില പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫീസ് നിശ്ചയിക്കൽ വിഷയം സർക്കാർ ഗൗരവമായി കാണുകയും ഫീസ് ഉയർത്തുന്നതിന്റെ അടിസ്ഥാനം നിർണ്ണയിക്കാൻ സ്കൂളുകളെ നിരീക്ഷിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
<br>
TAGS : SCHOOL FEE HIKE
SUMMARY : Unfair fee hike; Child Rights Commission Notice to Schools
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…