കാസറഗോഡ്: പെരിയയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നിർമ്മാണത്തില്‍ ഇരിക്കുന്ന പെട്രോള്‍ പമ്ബിൻ്റെ പിന്നിലുള്ള വാട്ടർ സർവീസ് സെന്ററിനോട് ചേർന്ന് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലായിരുന്നു മൃതദേഹം.
സർവീസ് സെന്റർ പ്രവർത്തിച്ചിരുന്നില്ല. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണവും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
TAGS : LATEST NEWS
SUMMARY : Unidentified body found in Kasaragod
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…