ASSOCIATION NEWS

കേരളസമാജം യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടെ ഗൊല്ലെഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. സോൺ ചെയർമാൻ പോൾ പിറ്റർ അധ്യക്ഷതവഹിച്ച യോഗത്തിൽ സമാജം പ്രസിഡണ് സി.പി. രാധാകൃഷ്ണൻ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു.
യൂണിഫോം സംഭാവനയായി തന്ന കേരളസമാജാംഗം പ്രസന്ന ആർ നായരേ സ്ക്കൂൾ അധികൃതർ ചടങ്ങിൽ ആദരിച്ചു. സ്ക്കൂൾ പ്രധാനാധ്യപിക സവിത, കെ.എൻ.ഇ. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് രാജഗോപാൽ എം, സോൺ കൺവിനർ പി.ആർ. ഉണ്ണികൃഷ്ണൻ സമാജം അസിസ്റ്റൻ്റ് സെക്രട്ടറി വി.എൽ. ജോസഫ്, വനിതാ വിഭാഗം അധ്യക്ഷ സുധാ സൂധീർ എന്നിവർ സംസാരിച്ചു. സോൺ വൈസ് ചെയർമാൻ ശ്രീകുമാർ, ജോയൻ് കൺവിനർമാരായ രമേശ് മേനോൻ, ബിജു പാൽ നമ്പ്യാർ, സെൻട്രൽ കമ്മിറ്റി അംഗം ഡി. പുഷ്പ്പ രാജ്, വനിതാ വിഭാഗം ഉപാധ്യക്ഷ ശോഭനാ പുഷ്പ്പ രാജ്, കമ്മിറ്റി അംഗങ്ങളായ ബിനി പോൾ, സംഗീത ശ്രീകുമാർ, വിദ്യാ ബാലകൃഷ്ണൻ, അംബിക പ്രദീപ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
SUMMARY:  Uniforms were distributed by Kerala Samajam
NEWS DESK

Recent Posts

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…

20 minutes ago

കേരളസമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…

36 minutes ago

ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കണ്ണൂർ: ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് പ്രാദേശിക നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലീ​ഗി​ന്‍റെ പാ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​മ​ർ ഫാ​റൂ​ഖ്…

1 hour ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…

2 hours ago

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

3 hours ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

3 hours ago