ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി കത്തുകളും അപേക്ഷകളും നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്ധ്രാ പ്രദേശ്, ബിഹാർ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളോടും ഇത്തവണത്തെ ബജറ്റ് അന്യായമായി പെരുമാറിയതായും അദ്ദേഹം ആരോപിച്ചു. ബെംഗളൂരുവിനായി 75,000 കോടി രൂപയുടെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായമാണ് സംസ്ഥാനം ബജറ്റിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നഗരത്തിലെ തുരങ്ക പാതകൾ, പെരിഫറൽ റിങ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കർണാടകയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

നികുതി പിരിവിൽ കർണാടക രണ്ടാം സ്ഥാനത്താണ്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയും കെആർ പുര മുതൽ നയന്ദഹള്ളി ജംഗ്ഷൻ വരെയുമുള്ള തുരങ്കപാതയ്ക്ക് 40,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ജെപി നഗർ മുതൽ ഹെബ്ബാൾ വരെയും, ഹൊസഹള്ളി മുതൽ കടബാഗെരെ വരെയും 8,900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ-കം റോഡ് ഫ്ലൈ ഓവർ പദ്ധതിക്കും സഹായം പ്രതീക്ഷിച്ചിരുന്നു. നഗരത്തിലെ 17 പ്രധാന ഫ്ലൈ ഓവറുകളുടെ നിർമാണത്തിന് 12,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഇവയ്ക്കുള്ള സാമ്പത്തിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 27,000 കോടി രൂപയാണ്. എന്നാൽ ഈ പദ്ധതികളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.

TAGS: BENGALURU | UNION BUDGET
SUMMARY: Union Budget doesn’t served states expectations, says Karnataka cm

Savre Digital

Recent Posts

ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്…

25 minutes ago

മാലൂർ നിയമസഭാമണ്ഡലത്തിൽ വോട്ടെണ്ണൽ 11-ന്

ബെംഗളൂരു: കർണാടകയിലെ മാലൂർ നിയമസഭാമണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ. 2023-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നഞ്ചേഗൗഡയുടെ വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായ ബിജെപിയുടെ…

31 minutes ago

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി…

46 minutes ago

ഓൺസ്‌റ്റേജ്‌ ജാലഹള്ളി വയലാർ അനുസ്മരണം 9 ന്

ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ്‌ ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…

9 hours ago

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

9 hours ago

മേൽചുണ്ട് കീറി, തല തറയിൽ ഇടിപ്പിച്ചു; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…

11 hours ago