LATEST NEWS

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. നിമിഷ പ്രിയ കേസിൽ ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തേ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫിസ് അറിയിച്ചിരുന്നു. സനായിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായെന്നായിരുന്നു അറിയിപ്പ്. എന്നാൽ യെമൻ സർക്കാരിൽ നിന്നു രേഖാമൂലം സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഓഫിസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. നേരത്തേ ജൂലൈ 16ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചിരുന്നു.

2017ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് തലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. 2018ലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.

SUMMARY: Union Government denies Nimisha Priya’s death sentence reversal.

WEB DESK

Recent Posts

റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 80 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: സർക്കാർ റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെളഗാവി ഹിരെകൊഡി മൊറാർജി ദേശായി റെസിഡെൻഷ്യൽ സ്കൂളിലെ…

7 minutes ago

കര്‍ണാടകയില്‍ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു; വിജ്ഞാപനം പുറത്തിറങ്ങി

ബെംഗളുരു: സംസ്ഥാനത്തെ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കർണാടക…

37 minutes ago

ഹാസനില്‍ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിലെ ഹൊളെനരാസിപുരയിലെ മൊസെയ്ൽ ഹോസഹള്ളിയില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25ഓളം…

1 hour ago

‘കാന്താര 2’ വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്

കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന്…

8 hours ago

നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു

കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…

9 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…

9 hours ago