കൊച്ചി: താര സംഘടനയായ ‘അമ്മ’ ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൻ്റെ കരിയറില്‍ നിന്നുള്ള സമ്മർദ്ദങ്ങളും സംഘടനയ്ക്കുള്ളിലെ ഉത്തരവാദിത്തങ്ങളും തൻ്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ വിശദീകരിച്ചു.
ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള്‍ കാരണം സിനിമാജോലികളും മറ്റു ഉത്തരവാദിത്വങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാനാവുന്നില്ല.
ട്രഷറർ എന്ന രീതിയിലുള്ള എന്റെ കമിറ്റ്മെന്റുകള്‍ പൂർണമായും നടപ്പിലാക്കാൻ ഈ സാഹചര്യത്തില്‍ കഴിയാത്തതിനാല്‍ ഞാൻ എന്റെ രാജി സമർപ്പിക്കുന്നു.
ട്രഷറർ സ്ഥാനത്ത് ഇരിക്കുമ്പോൾ നല്ല രീതിയില്‍ തന്നെ പ്രവർത്തിക്കാൻ സാധിച്ചു. എന്നിലർപ്പിച്ച വിശ്വാസത്തിന് ഏവർക്കും നന്ദി. പുതിയ ആളു ചുമതലയേല്‍ക്കുന്നതുവരെ താത്കാലിക ചുമതലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
TAGS : UNNI MUKUNDAN | AMMA
SUMMARY : Unni Mukundan resigned from the post of ‘Amma’ treasurer
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും സർക്കാർ…
മലപ്പുറം: പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ്…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ…
ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര…
കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.സംസ്ഥാനത്ത്…
അബഹ: സൗദിയിലെ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസറഗോഡ് വലിയപറമ്പ സ്വദേശി എ.ജി.…