കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ. എറണാകുളം ജില്ല കോടതിയിലാണ് ഹരജി നൽകിയത്.ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. സിസടിവി കാമറയുള്ളിടത്താണ് സംഭവം നടന്നത്. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി സുഹൃത്തിനെ പോലെ കൂടെ നടന്നയാള്‍ തന്നെകുറിച്ച് അപവാദം പറഞ്ഞു നടന്നത് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം ചോദിക്കുമ്പോൾ തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
മാനേജർ വിപിൻ കുമാറിന്‍റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പരാതിയിൽ പറയുന്നത്. കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിന്‍റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു.
<BR>
TAGS : UNNI MUKUNDAN, ASSAULT CASE
SUMMARY : Actor Unni Mukundan seeks anticipatory bail in manager assault case
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…
വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…
കൊച്ചി: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…
ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…