ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒ.ടി.ടിയില്‍ എത്തുന്നു. ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മനോരമ മാക്സാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്താഴ്ച തന്നെ സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററുകളിലെത്തിയ ചിത്രമാണ് ജയ് ഗണേഷ്. തിയറ്ററില്‍ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 8.5 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷന്‍. 5 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആറ് കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രത്തില്‍ ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…