LATEST NEWS

പറയാനുള്ളത് കോടതിയില്‍ പറയും: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച്‌ ഉണ്ണികൃഷ്ണൻ പോറ്റി

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരണവുമായി രംഗത്ത്. താൻ നിരപരാധിയാണെന്നും, മാധ്യമങ്ങളില്‍ നിന്ന് സ്വകാര്യത ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയുടെ പശ്ചാത്തലത്തില്‍, കേസിൻ്റെ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് വിജിലൻസ്. സ്വർണ്ണപ്പാളി വിഷയത്തില്‍ താൻ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ കോടതി ശിക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

തനിക്കും കുടുംബത്തിനും സ്വകാര്യത നല്‍കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, വിജിലൻസ് ഹാജരാകാൻ ആവശ്യപ്പെട്ടാല്‍ താൻ തീർച്ചയായും ഹാജരാകുമെന്നും കൂട്ടിച്ചേർത്തു. എന്നാല്‍, വിജിലൻസ് നിലവില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി നല്‍കിയില്ല.

വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തും രംഗത്തെത്തി. വിഷയത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ശബരിമലയിലെ സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട രജിസ്റ്റർ കൃത്യമാണ് എന്നും, എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Unnikrishnan Potty responds to Sabarimala gold-plated controversy

NEWS BUREAU

Recent Posts

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…

8 hours ago

കേരളസമാജം ദൂരവാണി നഗർ സമാഹരിച്ച നോർക്ക ഐ ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി നോർക്ക…

9 hours ago

മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 മരണം

ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു.…

9 hours ago

ഇന്ത്യൻ ബാങ്കില്‍ ഓഫീസറാകാൻ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 71 ഒഴിവുകളിലേക്കാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ്…

11 hours ago

അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തില്‍ ആദ്യം; ഒരേ ദിവസം മൂന്നു പെണ്‍ കുഞ്ഞതിഥികള്‍

തിരുവനന്തപുരം: കേരളത്തിലെ അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തില്‍ ആദ്യമായി ഒരേ ദിവസം മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചു. തിരുവനന്തപുരത്ത് രണ്ട് കുട്ടികളെയും ആലപ്പുഴയില്‍ ഒരു…

12 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ് നാഥ് സിങ്; സർ ക്രീക്ക് മേഖലയിലെ ഏത് തരത്തിലുള്ള പ്രകോപനത്തിലും ശക്തമായി തിരിച്ചടിക്കും

ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി…

12 hours ago