വാട്സാപ്പിൽ മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഉപയോക്താക്കളെ അവരുടെ പൂർത്തിയാകാത്ത സന്ദേശങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായാണ് എന്ന പുതിയ ഫീച്ചർ പുറത്തിറക്കിയത്. ചാറ്റ് ത്രെഡുകളിൽ ഭാഗികമായി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ നഷ്ടപ്പെടുന്നത് തടയുന്നതിനാണ് മെസേജ് ഡ്രാഫ്റ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർത്തിയാകാത്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പുതിയ ഫീച്ചര്‍ സഹായിക്കും. ആഗോളതലത്തിൽ ഐ ഒ എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ എല്ലാം ഈ മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ ലഭ്യമാണ്.
പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, പൂർത്തിയാകാത്ത ഏതൊരു സന്ദേശത്തിനും സ്വയം ഒരു “ഡ്രാഫ്റ്റ്” ലേബൽ ലഭിക്കുകയും ചാറ്റ് ലിസ്റ്റിൻ്റെ മുകളിൽ ദൃശ്യമാവുകയും ചെയ്യും .ഇത് വഴി അയക്കാത്ത സന്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പെട്ടന്ന് ട്രാക്ക് ചെയ്യാൻ കഴിയും. ഡ്രാഫ്റ്റ് മെസ്സേജുകൾ എളുപ്പത്തിൽ കണ്ടെത്താനായി ചെയ്യുന്നതിനായി ചാറ്റ് ലിസ്റ്റിൻ്റെ മുകളിലേക്ക് ഇത് വന്നുകിടക്കും.മെസ്സേജ് അയയ്‌ക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ഒരു ചാറ്റിൽ നിന്ന് ബാക് മാറിയാൽ , ചാറ്റ് ലിസ്‌റ്റ് പ്രിവ്യൂവിൽ ഗ്രീൻ “ഡ്രാഫ്റ്റ്” രൂപത്തിൽ ഡ്രാഫ്റ്റ് ടെക്‌സ്‌റ്റ് ദൃശ്യമാകും.
ഇതിനോടകം നിരവധി അപ്ഡേഷനുകളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. പ്രൈവസിക്കായുള്ള അപ്ഡേറ്റുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ സ്വകാര്യത , ഐഫോൺ ഉപയോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കാവുന്ന കോൺടാക്റ്റ് ലിസ്റ്റുകൾ, ബാക്ക്ഗ്രൗണ്ട് ഇഫക്‌റ്റുകളുള്ള ഫോട്ടോ, വീഡിയോ കോൾ ഫിൽട്ടറുകൾ, ഇൻ-ആപ്പ് ക്യാമറയ്‌ക്കുള്ള മെച്ചപ്പെട്ട സൂം നിയന്ത്രണങ്ങൾ, പുതിയ ഹോം സ്‌ക്രീൻ വിഡ്ജറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള അടുത്തിടെ നിരവധി ഫീച്ചർ ഉപഭോക്താക്കൾക്കായി കൊണ്ടുവന്നു.
<BR>
TAGS : WHATSAPP
SUMMARY : Unsent messages can be found; WhatsApp introduced message draft feature
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…