ന്യൂഡൽഹി: രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാന്‍സാക്ഷനുകളാണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്സില്‍ #UPIDown എന്ന ഹാഷ്ടാഗ് ട്രെന്‍ഡങില്‍ ഇടം നേടി.
സമൂഹ മാധ്യമങ്ങളില്‍ ഇതിനെ ചുറ്റിപറ്റി നിരവധി ചർച്ചകളാണ് നടക്കുന്നത്. പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐയെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്.
ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍(ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോം) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള്‍ ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പറഞ്ഞപ്പോള്‍, 34 ശതമാനം പേര്‍ ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
TAGS : UPI
SUMMARY : UPI strikes again
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…