ബെംഗളൂരു: ദളിതർ മുടി വെട്ടാനെത്തിയതിൽ പ്രതിഷേധിച്ച് ബാർബർ ഷോപ്പുകൾ അടച്ചിട്ടു. കോപ്പാൾ മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. ദളിത് വിഭാഗത്തിലുള്ള ചിലർ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തിയിരുന്നു. ഇതേതുടർന്ന് ഇവർ വീണ്ടും വരാതിരിക്കാൻ മേൽജാതിയിൽ പെട്ട ചിലർ അവരുടെ കടകൾ അടച്ചിടുകയായിരുന്നു. മുദ്ദബള്ളിയില് ദളിത് വിഭാഗക്കാര് വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. പിന്നാലെ പോലീസും, ജില്ലാ ഭരണകൂടവും ഉള്പ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പോലീസ് അറിയിച്ചിരുന്നു. ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് മേൽജാതിയിൽ ഉൾപ്പെട്ടവർ ഉറപ്പ് നല്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉടമകൾ കട അടച്ചിട്ടത്. നിലവില് ഗ്രാമത്തിലെ ദളിതര്ക്ക് മുടിമുറിക്കാനും താടിവടിക്കാനും എഴ് കിലോമീറ്റര് കഴിഞ്ഞുള്ള കോപ്പാൾ ടൗണിലെത്തണം. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ദളിത് വിഭാഗക്കാർ ആവശ്യപ്പെട്ടു.
TAGS: KARNATAKA | DALIT
SUMMARY: Barbers refuse to cut hair of Dalits
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില് നാരായണന് രാജന് പിള്ള (എന്ആര് പിള്ള- 84) ബെംഗളൂരുവില് അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…