Categories: TOP NEWS

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി; പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടിയാരംഭിച്ച് യുപിഎസ്‌സി

മഹാരാഷ്‌ട്ര കേഡറിലെ വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചു. പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി – നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി.

ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. മികച്ച സാമ്പത്തിക ശേഷിയുള്ള പൂജ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇതില്‍ യുപിഎസ്‌സി പൂജയ്‌ക്കെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. യുപിഎസ്‌സി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്.

പേരിലടക്കം കൃത്രിമത്വം നടത്തിയാണ് പൂജ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അച്‌ഛന്‍റെയും അമ്മയുെടയും പേരിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവരുടെ ഫോട്ടോ, ഒപ്പ്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ ചുമത്താന്‍ യുപിഎസ്‌സി തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ഇതിന് പുറമെ ഇവരുടെ ഐഎഎസ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2022ലെ പരീക്ഷ ഫലം റദ്ദാക്കുന്നതിന് പുറമെ ഭാവിയില്‍ ഇവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാനും വിലക്കേര്‍പ്പെടുത്തിയേക്കും. മറ്റ് പരീക്ഷകളില്‍ പങ്കെടുക്കാനും വിലക്കുണ്ടായേക്കും. യുപിഎസ്‌സി അടക്കമുള്ള പരീക്ഷകളുടെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നും യുപിഎസ്‌സി വ്യക്തമാക്കി.

TAGS: UPSC | POOJA | IAS
SUMMARY: UPSC moves to cancel candidature of trainee IAS officer Puja Khedkar

 

Savre Digital

Recent Posts

പേരാമ്പ്ര സംഘര്‍ഷം: ഏഴ് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന്…

16 minutes ago

തളിപ്പറമ്പിലെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം മൂന്നായി

കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…

2 hours ago

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന്…

3 hours ago

അട്ടപ്പാടി അഗളിയില്‍ വന്‍ കഞ്ചാവ് തോട്ടം; 60 സെന്റില്‍ പതിനായിരത്തോളം ചെടികള്‍ നശിപ്പിച്ച് പോലീസ്

അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്‌വാരത്ത് വന്‍ കഞ്ചാവ് വേട്ട. 60 സെന്റ് സ്ഥലത്ത് വളര്‍ത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള…

3 hours ago

സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

ബെംഗളൂരു: ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ്…

3 hours ago

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും…

4 hours ago