വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരും. സെനറ്റില്‍ ധനബില്‍ പാസാക്കാനാകാതെ വന്നതോടെയാണ് ഷട്ട് ഡൗണ്‍ തുടരുന്നത്. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും പരാജയപ്പെടുന്നതും. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനാനുമതി ബില്‍ 43-നെതിരെ 50-നാണ് പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ വേണ്ടത് 60 വോട്ടുകളാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് ധനബില്‍ പാസാക്കാനാകാതെ പോയത്. ഷട്ട് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാണ്. ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറല്‍ ജഡ്ജി കഴിഞ്ഞ ദിവസം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ…
ബെംഗളൂരു: ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീഡം പാര്‍ക്കില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്,…
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ…
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന്…
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ്…
വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം…