വാഷിംഗ്ടൺ: യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.
64 യാത്രക്കാരുമായി പറന്ന ജെറ്റ് വിമാനം, മൂന്ന് യു.എസ്. സേനാ അംഗങ്ങളുമായി പറക്കുകയായിരുന്ന ആർമി ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് റീഗൻ നാഷണൽ എയർപോർട്ടിന് സമീപമുള്ള പൊട്ടോമാക് നദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി യുഎസ് സമയം ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. 60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു
വ്യാഴാഴ്ച രാവിലെ വാർത്താസമ്മേളനത്തിൽ 28 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. അത്യാഹിത രക്ഷാ പ്രവർത്തനം ഇപ്പോൾ മൃതദേഹങ്ങൾ തിരയാനുള്ള പ്രവർത്തനമായി മാറ്റിയതായി വാഷിംഗ്ടൺ ഫയർ ചീഫ് ജോൺ ഡൊണലി പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്നവരിൽ ചിലർ ഈ മാസം നാഷണൽ ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്ന വിചിറ്റയിൽ നിന്ന് കാൻസാസിലേക്ക് പോവുകയായിരുന്ന ഫിഗർ സ്കേറ്റർമാരായിരുന്നു. റഷ്യൻ ഫിഗർ സ്കേറ്റർമാരും യാത്രക്കാരിൽ ഉൾപ്പെട്ടതായി ക്രെംലിൻ അറിയിച്ചു.
രാത്രി ആകാശം മേഘരഹിതമായിരുന്നു. വിമാനവും ഹെലിക്കോപ്റ്ററും സാധാരണ ഫ്ലൈറ്റ് പാത്തിലാണ് ഉണ്ടായിരുന്നതെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. യു.എസ്. ആർമിയുടെ സിക്കോസ്കി യു.എച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്നും അതിൽ മൂന്ന് ക്രൂ അംഗങ്ങളുണ്ടായിരുന്നെന്നും ആർമി ഉദ്യോഗസ്ഥർ അറിയിച്ചു. ഫോർട്ട് ബെൽവോയറിൽ ദാവിസൺ ആർമി എയർഫീൽഡിൽ നിന്നു പരിശീലനയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു കോപ്റ്റർ.
സംഭവം സംബന്ധിച്ച് യു.എസ്. പ്രതിരോധ വകുപ്പ് അന്വേഷിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്‌സെത്ത് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
<BR>
TAGS : PLANE CRASH
SUMMARY : US plane crash: All passengers presumed dead
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…