LATEST NEWS

എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതികാരച്ചുങ്കം ചുമത്താനുള്ള  നീക്കത്തില്‍ നിന്നും പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നു​മാ​ണ് ട്രം​പ് പി​ന്മാ​റി​യ​ത്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മാ​ര്‍​ക്ക് റൂ​ട്ടെ​യു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ മനംമാറ്റം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ടി​യി​രു​ന്ന തീ​രു​വ​ക​ളാ​ണ് ഇ​പ്പോ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ക്ക് റൂ​ട്ടെ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും ഗ്രീ​ൻ​ല​ൻ​ഡി​നും ആ​ർ​ട്ടി​ക് മേ​ഖ​ല​യ്ക്കും വേ​ണ്ടി​യു​ള്ള ഒ​രു ഭാ​വി ക​രാ​റി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യും ട്രം​പ് ത​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, യുകെ തുടങ്ങിയ എട്ടു രാജ്യങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറില്‍ തീരുമാനമായില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഗ്രീന്‍ലാന്‍ഡ് യഥാര്‍ഥത്തില്‍ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാല്‍ അത് അമേരിക്കന്‍ മണ്ണാണെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഗ്രീന്‍ലാന്‍ഡിനെ ‘മനോഹരമായ ഒരു വലിയ ഐസ് കഷ്ണം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്നും വാദിച്ചു.
SUMMARY: US President Donald Trump has backed away from a move to impose retaliatory tariffs on eight European countries.

NEWS DESK

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…

50 minutes ago

കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ  സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…

58 minutes ago

ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…

1 hour ago

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…

2 hours ago

റായ്ച്ചൂരിൽ വാഹനാപകടം; അഞ്ച് മരണം, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ  മരിച്ചു.…

2 hours ago

ദീപക്കിന്റെ മരണം; ഷിംജിതയുടെ മൊബെെൽ ശാസ്ത്രീയ പരിശോധനയ്ക്ക്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ…

3 hours ago