Categories: TOP NEWS

ടി-20 ലോകകപ്പ്; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്ത് അമേരിക്ക

ട്വന്റി 20 ലോകകപ്പിൽ വൻ അട്ടിമറി. മുൻ ചാമ്പ്യന്മാരായ പാകിസ്താനെ ലോകകപ്പിലെ കന്നിക്കാരായ അമേരിക്ക അട്ടിമറിച്ചു. സൂപ്പർ ഓവർ വരെ നീണ്ട ആവേശത്തിനൊടുവിലായിരുന്നു അമേരിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റിംഗിനെത്തിയ പാകിസ്താൻ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അതേ സ്‌കോറിലെത്തി. പിന്നാലെ സൂപ്പര്‍ ഓവറിൽ അമേരിക്ക 18 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്താന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.

സൂപ്പര്‍ ഓവറിൽ പാകിസ്താനായി മുഹമ്മദ് ആമിർ പന്തെറിഞ്ഞു. യു എസ് താരങ്ങൾ 10 റൺസ് അടിച്ചെടുത്തപ്പോൾ ആമിർ എട്ട് റൺസ് വൈഡായി എറിഞ്ഞുനൽകി. 19 റൺസിന്റെ ലക്ഷ്യം ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദും ഷദാബ് ഖാനും കൂടി ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനായില്ല. ഇതോടെ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം നേടിയ അമേരിക്ക സൂപ്പർ എട്ട് പ്രതീക്ഷകളും സജീവമാക്കി.

KEYWORDS: US Beats pakistan in worldcup

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

42 minutes ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

45 minutes ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

2 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

3 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

3 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

4 hours ago