ബെംഗളൂരു: വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് ഉപയോക്തൃ ഫീസ് ഈടാക്കാനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ല്യൂഎംഎൽ) ദീർഘകാല നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം. ഏപ്രിൽ 1 മുതൽ മാലിന്യ ശേഖരണ ഫീസ് സ്വത്ത് നികുതിയിൽ ഉൾപ്പെടുത്താനാണ് നിർദേശം. വീടുതോറുമുള്ള മാലിന്യ ശേഖരണം, മാലിന്യം വേർതിരിക്കൽ, ശാസ്ത്രീയ നിർമാർജന സേവനങ്ങൾ എന്നിവ നൽകുന്നതിനാണ് ഫീസ് ഈടാക്കുന്നത്.
നേരത്തെ, വൈദ്യുതി ബില്ലുകളിൽ ഫീസ് ഉൾപ്പെടുത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് നിർദേശം മാറ്റിയിരുന്നു. വലിയ വാണിജ്യ സ്ഥാപനങ്ങൾ പോലുള്ള ബൾക്ക് മാലിന്യ ഉൽപ്പാദകരിൽ നിന്ന് കിലോയ്ക്ക് 12 രൂപ ഈടാക്കും. ഫീസിൽ നിന്നുള്ള വരുമാനം ബിബിഎംപിയുടെ വികസന പദ്ധതികൾക്കായാണ് ചെലവാക്കുക.
TAGS: BENGALURU | BBMP
SUMMARY: User fees for waste collection to be imposed from april
ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മരിച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശർമിള(34)ആണ് മരിച്ചത്. ബെല്ലന്ദൂരിലെ ഐടി…
ബെംഗളൂരു: കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന് അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ്…
ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). ഒരു പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നാണ്…
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന് (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…
അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…