ഇന്ന് ഉത്രാടം. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. നേരത്തെ സദ്യവട്ടങ്ങള്‍ക്ക് വാങ്ങാൻ മറന്ന സാധനങ്ങളും, പൂക്കളം തീർക്കാനുള്ള പൂക്കളുമെല്ലാം വാങ്ങുന്നത് ഇന്നാണ്.
ചിലർ ഓണക്കോടിയെടുക്കുന്നതും ഈ ദിവസത്തിലാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് ഇന്ന് കടകളിലും റോഡുകളിലുമെല്ലാം അനുഭവപ്പെടുക. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്.
ഓണവധിയ്ക്കായി ഇന്നലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്. ചില സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയുണ്ട്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ തിരക്കായിരിക്കും നഗരവീഥികളില്‍ അനുഭവപ്പെടുക. അത്തം മുതല്‍ക്ക് തന്നെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇന്നത്തെ തിരക്ക് പരിഗണിച്ച് പോലീസ് കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
TAGS : KERALA | ONAM
SUMMARY : Utratapachil; Today is the first Onam
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…