ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150 പേരെ രക്ഷപ്പെടുത്തി. മൊത്തം 413 പേരെ രക്ഷപ്പെടുത്തി. ഉത്തരകാശിയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.
ബുധനാഴ്ച പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഹരിദ്വാറിൽ ഗംഗ അപകടനിലയിലെത്തി. പ്രദേശവാസികൾക്കു പുറമേ മറ്റ് സംസ്ഥാനക്കാരും അപകടത്തിൽപ്പെട്ടതായാണ് വിവരം. ധരാലിയിൽ കുടുങ്ങിയ 13 സൈനികരെ രക്ഷിച്ച് ഐടിബിപി ക്യാമ്പിൽ എത്തിച്ചു. മേഖലയില്‍ കുടുങ്ങിയ 28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. ഗംഗോത്രിയിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകളും ഹോം സ്റ്റേകളും ഇവിടെയാണ്.
വെള്ളപ്പൊക്കത്തിൽ ധരാലിയിലെ നിരവധി വീടുകളും കാറുകളും ഒഴുകിപ്പോയി. രക്ഷാപ്രവർത്തനത്തിന് മൂന്ന് സംഘങ്ങൾ ധരാലിയിലേക്ക് പോകുന്നുണ്ടെങ്കിലും തുടർച്ചയായ മണ്ണിടിച്ചിൽ ഋഷികേശ്-ഉത്തർകാശി ഹൈവേ തടസ്സപ്പെടുത്തിയതിനാൽ അവിടെ എത്താൻ കഴിയുന്നില്ലെന്ന് എൻ.ഡി.ആർ.എഫ് ഡി.ഐ.ജി പറഞ്ഞു. ഡെറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി. സാധാരണ അഞ്ച് മണിക്കൂർ യാത്ര വേണം. കരസേന, ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ് എന്നിവയുടെ സംഘങ്ങൾ ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
SUMMARY: Uttarakhand cloudburst: Rescue mission in Dharali to continue today, fears that over 100 people are buried underground
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…
കുമരകം: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര…
കോഴിക്കോട്: വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള…